എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യം..തുഷാര്‍ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ പെരുന്നയിലേക്ക്. ജി. സുകമാരന്‍ നായരെ ഫോണ്‍ വിളിച്ചു തുഷാര്‍ കൂടിക്കാഴ്ചയ്ക്കു സമയം തേടി.

എന്‍.ഡി.എ കണ്‍വീനര്‍ കൂടിയാണു തുഷാറെങ്കിലും ചര്‍ച്ചകള്‍ക്കു ഇതു തടസമല്ലെന്നു സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു

New Update
thushar

കോട്ടയം: എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യം സംബന്ധിച്ചു ജി. സുകുമാരന്‍ നായര്‍ തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം. 

Advertisment

vellappally

ഈ ആഴ്ച തന്നെ കൂടിക്കാഴ്ച ഉണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം.

എന്‍.എസ്.എസുമായുള്ള ഐക്യചര്‍ച്ചകള്‍ക്ക് എസ്.എന്‍.ഡി.പി ചുമതലപ്പെടുത്തിയതു വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെയാണ്. 

thushar vellappally

എന്‍.ഡി.എ കണ്‍വീനര്‍ കൂടിയാണു തുഷാറെങ്കിലും ചര്‍ച്ചകള്‍ക്കു ഇതു തടസമല്ലെന്നു സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

g sukumaran nair

 വെള്ളാപ്പള്ളി നടേശന്റെ മകന്‍ മാത്രമായാണു തുഷാറിനെ കാണുന്നതെന്നാണു പറഞ്ഞിരുന്നു.

സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തുഷാര്‍ വെള്ളാപ്പള്ളിയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമിടയില്‍ ഫോണ്‍ സംഭാഷണം നടന്നതായാണു ലഭിക്കുന്ന വിവരം. 

ഇന്നു തന്നെ പെരുന്നയിലെത്തി സുകുമാരന്‍ നായരെ കാണണമെന്നായിരുന്നു എസ്.എന്‍.ഡി.പി. യോഗത്തിന്റെ നിര്‍ദേശം. 

thushar vellappally vellappally nadesan-2

എന്നാല്‍ തിരുവനന്തപുരത്തു നടന്ന എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നു പെരുന്നയിലെത്താനായില്ല.

SNDP

നാളത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞതിനു ശേഷം തുഷാര്‍ വെള്ളാപ്പള്ളി പെരുന്നയിലെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തുമെന്നാണു എസ്.എന്‍.ഡി.പി ഭാരവാഹികളില്‍ നിന്നു ലഭിക്കുന്ന വിവരം. 

ഇന്നലെ രാത്രിയിലാണു പെരുന്നയിലേക്ക് എത്തുന്ന കാര്യം അറിയിച്ചു തുഷാര്‍ സുകുമാരന്‍ നായരെ ഫോണ്‍ വഴി ബന്ധപ്പെടുന്നത്.

തുഷാറിന്റെ സന്ദര്‍ശനത്തെ സുകുമാരന്‍ നായര്‍ സ്വാഗതം ചെയ്തതോടൊപ്പം, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സന്ദര്‍ശന വിവരം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

thushar vellappally-2

തുഷാറുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാകും ഏതു തരത്തിലുള്ള സഹകരണമാണ് ഉദ്ദേശിക്കുന്നതു സുകുമരന്‍ നായര്‍ ഡയറക്ടര്‍ ബോര്‍ഡിനെ അറിയിക്കുക. തുടര്‍ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമാകും ഐക്യ രൂപീകരണം.

Advertisment