New Update
/sathyam/media/media_files/2024/10/16/yDOWBBFoXQBWJQtryCEf.jpg)
കോട്ടയം: സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണമെന്നും, കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സരിന്റേത് വെല്ലുവിളിയാണെങ്കില്‍ അംഗീകരിക്കില്ലെന്നും വാര്‍ത്താസമ്മേളനം നടത്തിയതുതന്നെ അച്ചടക്കലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Advertisment
സരിനെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന സൂചനയാണ് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.