/sathyam/media/media_files/2025/03/15/PM6Ljz88cNYzjJ0G8EQU.jpg)
കോട്ടയം: നെല്ല് സംഭരണത്തിനു സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ-കര്‍ഷക കേന്ദ്രീകൃത ബദല്‍ വിജകരമായി നടപ്പാക്കാന്നത് സര്‍ക്കാരിനു വെല്ലുവിളി.
മുന്‍പു രണ്ടു തവണ നടപ്പാക്കാന്‍ ശ്രമിച്ചു സര്‍ക്കാര്‍ പിന്‍മാറിയ പരീക്ഷണമാണു കുറച്ചുകൂടി പരിഷ്‌ക്കാരം നടത്തി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
നെല്ല് സംഭരിക്കുമ്പോള്‍ അതിനുള്ള പണം എങ്ങനെ നല്‍കുമെന്നതായിരുന്നു മുമ്പ് പ്രഖ്യാപനം ഉണ്ടായപ്പോഴുള്ള പ്രധാനപ്രശ്നം. ഈ പ്രശ്‌നം ഇപ്പോഴും പരിഹരിച്ചിട്ടില്ല.
മുമ്പ് സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി സംഭരണത്തിന് സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയം മണത്തതോടെ പിന്‍മാറുകയായിരുന്നു. ഒടുവില്‍ 2023ല്‍ അതിനു വീണ്ടും ശ്രമംനടന്നെങ്കിലും സര്‍ക്കാര്‍ പിന്‍മാറി.
സംവിധാനം പ്രായോഗികമായി നടപ്പാകണമെങ്കില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു പണവും നെല്ലു സംഭരണത്തിനു സംവിധാനവും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒത്തൊരുമയും ആവശ്യമാണ്.
ബുദ്ധിമുട്ടില്‍ ഓടിക്കൊണ്ടിരുന്ന സഹകരണ ബാങ്കുകള്‍, നെല്ല് സംഭരിക്കുമ്പോള്‍ അതിനുള്ള പണം എങ്ങനെ നല്‍കുമെന്നതാണു പ്രധാനപ്രശ്നം. കേരള ബാങ്കു വഴി ഇതു മറികടക്കാനാണു തീരുമാനമെങ്കിലും സംഭരിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
പാടത്തു തന്നെ സെല്ലറികള്‍ നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഒരിടത്തുപോലും നടപ്പായില്ല. അരിക്കമ്പനികള്‍ വഴി സംഭരണം നടത്താനാണു തീരുമാനമെങ്കിലും അവരുടെ സഹകരണം എത്രത്തോളം ലഭിക്കുമെന്നതു കാത്തിരുന്നു കാണേണ്ടിവരും.
ഭൂരിഭാഗം സംഘങ്ങള്‍ക്കും നെല്ല് സംഭരിക്കാനുള്ള ഗോഡൗണുകളും സാമ്പത്തിക ശേഷിയും ഇല്ലെന്നതും തിരിച്ചടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us