Advertisment

''ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു, കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ'': വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹത്തിന്റെ സഹോദരിയും, ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍ രംഗത്ത്. പത്മജയുടെ കുറിപ്പ്‌ ഇങ്ങനെ

New Update
Padmaja Venugopal

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥ ഉണ്ടായെന്ന തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ വിമര്‍ശനത്തിന് പിന്നാലെ, കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹത്തിന്റെ സഹോദരിയും, ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍ രംഗത്ത്. പത്മജയുടെ കുറിപ്പ്‌ ഇങ്ങനെ:

''ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു. കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ.ടി.എന്‍. പ്രതാപൻ, എം.പി. വിൻസെന്റ് തുടങ്ങിയവർ (കാരണം ഇവർ സയാമീസ് ഇരട്ടകൾ ആണ്).  ഇത്തരം ചതിയന്മാർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്താലോ ? ആ പരാതി എന്തെന്ന് പോലും വായിക്കാതെ ചവിറ്റ് കൊട്ടയിൽ എറിയും.

പിന്നെ  രമേശ് ചെന്നിത്തലയുടെ നോമിനി ആയി ഡൽഹിയിൽ പോയ രമേശ് ചെന്നിത്തലയെ ചതിച്ച് കേരള മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന കേരളത്തിൽ നിന്നുള്ള  അഖിലേന്ത്യ കോൺഗ്രസ്‌ 

ഗ്രൂപ്പ് നേതാവിന്റെ (എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും, എന്റെ അച്ഛനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും ആയ ആൾ) പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കും.. അതാണ് കോൺഗ്രസ്''

Advertisment