/sathyam/media/media_files/2025/12/02/padmaja-2025-12-02-15-27-41.jpg)
കൊച്ചി: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യറുടെ ചിത്രം പങ്കുവെച്ച് പദ്മജ വേണുഗോപാലിന്റെ ട്രോള്‍. ' വെൽഡൺ മൈ ബോയ്, മിഷൻ എക്കബ്ലിഷ്ഡ് ' എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ പദ്മജയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി കമന്റുകളും വന്നിട്ടുണ്ട്.
മിഷന്‍ അവസാനിച്ചിട്ടില്ലെന്നും, തുടരുകയാണെന്നും 'ചെയര്‍ വാരിയര്‍' എന്നിങ്ങനെയാണ് കമന്റുകള്‍.
ശത്രുവിനെ വീഴ്ത്താന്‍ ഉപയോഗിക്കുന്ന തന്ത്രമെന്ന തരത്തില്‍ സന്ദീപ് വാര്യറെ 'ട്രോജന്‍ ഹോഴ്‌സ്' എന്ന തരത്തിലും പരിഹസിച്ച് ട്രോള്‍ കമന്റുകള്‍ നിറയുന്നുണ്ട്.
എന്നാല്‍ തന്റെ ചിത്രം പങ്കുവെച്ച് പോസ്റ്റിട്ട പദ്മജയ്‌ക്കെതിരെ സന്ദീപ് വാര്യരും രംഗത്തെത്തി.
' ചേച്ചിയുടെ മിഷന്‍ ഇത് വരെ പൂര്‍ത്തിയായില്ല. ബിജെപിയുടെ ഏഴയലത്ത് പോലും അടുപ്പിച്ചിട്ടില്ല പാവത്തിനെ..' എന്നാണ് പദ്മജയുടെ തന്നെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടുള്ള സന്ദീപിന്റെ മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us