കര്‍ദിനാള്‍ മാർ ആലഞ്ചേരിയെ ആദരിക്കുന്ന ചടങ്ങ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസിനോടുള്ള അനാദരവായി മാറിയതായി ആരോപണം. ആദരിക്കല്‍ ചടങ്ങ്  ബഹിഷ്‌കരിച്ചു വിമതർ. ബഹിഷ്‌ക്കരിക്കുമെന്ന് പറഞ്ഞ് നല്കിയ കത്തും ചോര്‍ത്തി നല്കി. സഭയുടെ അഭിമാനമാകേണ്ട അസംബ്ലിയുടെ മാന്യത വിമതര്‍ തകര്‍ത്തെന്ന് ആരോപണം. പ്രതിഷേധക്കാരെ അസംബ്ലിയിലേക്കു തെരഞ്ഞെടുത്തത്‌ മനപൂര്‍വം ആയിരുന്നോ എന്നും സംശയം

വിമത വിഭാഗം പ്രതിനിധികള്‍ വിട്ടു നിന്നതും അത്തരക്കാരെ സിനഡ് സമ്മേളനത്തില്‍ പ്രതിനിധികളാക്കി അതിന് അവസരം ഒരുക്കിയതുമാണ് സമ്മേളനത്തില്‍ കളങ്കമായി മാറിയത്.

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
അഞ്ചാണ്ട് നീണ്ട വേട്ടയാടൽ ! ഭൂമി വിവാദം മുതൽ കന്യാസ്ത്രി നൽകിയ പീഡന വിവാദത്തിൽ സാക്ഷിവരെയാക്കി വിമതരുടെ കരുനീക്കങ്ങൾ. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കുടുക്കാൻ വ്യാജരേഖ വരെ ചമച്ചു ! ഒടുവിൽ എല്ലാ കേസിലും കർദിനാൾ നിരപരാധിയെന്ന് സർക്കാര്‍ പരമോന്നത കോടതിയില്‍ പറഞ്ഞതോടെ സഭയിൽ കൂടുതൽ കരുത്തനായി മേജർ ആർച്ച് ബിഷപ്പ്. വിവാദങ്ങൾക്കിടയിലും പതിറ്റാണ്ടുകൾ കീറാമുട്ടിയായ ആരാധനാക്രമ ഏകീകരണം സഭയിൽ നടപ്പാക്കിയതും കർദിനാളിൻ്റെ നിശ്ചയദാർഢ്യം തന്നെ ! പ്രതിസന്ധികളെ ക്ഷമയോടും ത്യാഗത്തോടെയും നേരിട്ട മഹാ ഇടയൻ മാതൃകയാകുമ്പോള്‍

പാലാ: സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍, സഭ കണ്ട ഏറ്റവും കരുത്തനായിരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് (എമിരിറ്റസ്) കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് നല്കിയ ആദരം ചിലരുടെ ഇടപെടലില്‍ അനാദരവായി മാറിയതായി ആക്ഷേപം. 

Advertisment

മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകള്‍ക്കു സഭയുടെ മുഴുവന്‍ ആദരവര്‍പ്പിക്കുന്ന ചടങ്ങില്‍നിന്നും വിമത വിഭാഗം പ്രതിനിധികള്‍ വിട്ടു നിന്നതും അത്തരക്കാരെ സിനഡ് സമ്മേളനത്തില്‍ പ്രതിനിധികളാക്കി അതിന് അവസരം ഒരുക്കിയതുമാണ് സമ്മേളനത്തില്‍ കളങ്കമായി മാറിയത്.

ഇതോടെ പാലാ രൂപത ആതിഥ്യമരുളിയതും ഏറ്റവും ചിട്ടയോടുകൂടിയ സംഘാടക മികവില്‍ നടത്തപ്പെട്ടതുമായ സഭയുടെ ഏറ്റവും ഉന്നതമായ ചടങ്ങായ 'സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി' വിഭാഗീയതയുടെ പേരില്‍ കളങ്കപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.  

വിമതരെ ആനയിച്ചതാര് ?


എറണാകുളം - അങ്കമാലി അതിരൂപതയിലെ 7 വിമത വിഭാഗം ഡെലിഗേറ്റുകകളാണ് കര്‍ദനാളിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നു വിട്ടു നിന്നത്. ആലഞ്ചേരിക്കു നല്‍കുന്ന ആദരവില്‍ പ്രതിഷേധിക്കുന്നു എന്നുകാട്ടി ഏഴ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനു നല്‍കിയിരുന്നു. 


ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കാന്‍ നാലു കാരണങ്ങളാണ് വിമത വിഭാഗം ഡെലിഗേറ്റുകള്‍ മുന്നോട്ടു വെക്കുന്നത്. എറണാകുളത്തു നടന്ന ഭൂമി കുംഭകോണത്തില്‍ റസ്റ്റിട്യൂഷന്‍ നടത്താതെ സഭയെ പൊതു സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തി, എറണാകുളം അങ്കമാലി അതിരൂപതയെ വിഭജിക്കാന്‍ ശ്രമിച്ചു, കുര്‍ബാന തക്‌സ തിരുത്തി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു, കരിയില്‍ പിതാവിനു നീതി നിഷേധിക്കുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ അല്‍മായ പ്രതിനിധികള്‍ കത്തു നല്‍കിയത്. കത്ത് നവമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടതും വിമത വിഭാഗം തന്നെയാണ്.

അസംബ്ലി പ്രതിക്ഷേധത്തിന് വേദിയാക്കി 

ചടങ്ങ് നടക്കുന്ന വെള്ളിയാഴ്ച വൈകിട്ട് 3.15 മുതല്‍ നാലു വരെയാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. ഇത്രയും ഗൗരവപൂര്‍വമായ ഒരു ചടങ്ങില്‍ പ്രതിക്ഷേധ സ്വരം ഉയര്‍ത്തിയ ആളുകളെ അതിന് ശേഷവും അസംബ്ലിയില്‍ തുടരാന്‍ അനുവദിച്ചു എന്നതാണ് ഇതില്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെയുള്ള സഭാ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും സംഭവിച്ച ഗുരുതര വീഴ്ച. ഇത്തരം ആളുകളെ അസ്സംബ്ലിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതുതന്നെ കരുതിക്കൂട്ടിയുള്ള ചിലരുടെ ഗൂഢ നീക്കം ആയിരുന്നു എന്ന ആക്ഷേപം ശക്തമാണ്.

mar george alencherry pala episcopial assembly

ഇതോടെ സീറോമലബാര്‍ സഭാ അസംബ്ലി പോലെ പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നു അംഗങ്ങള്‍ വിട്ടു നിന്നതു വിഭാഗീയ പ്രവര്‍ത്തനമാണെന്നും ഇവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.

യൂദാസുമാര്‍ തലപ്പത്തും 

വിമതരെ ഇതുപോലത്തെ പരിപാടികളിലേക്കു തെരഞ്ഞെടുത്തവരും അവര്‍ക്കു പിന്നില്‍ ചരടുവലിച്ചവരും സഭാ നേതൃത്വവും ഇതിന് മറുപടി പറയേണ്ടി വരുന്നതാണ് സ്ഥിതി. ആലഞ്ചേരിയെ അവഹേളിക്കാനായ് പ്ലാന്‍ ചെയ്തതാണു വിമതരെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സംഭവം എന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അടുത്തിടെ സഭാ തലവന്റെ സര്‍ക്കുലര്‍ ചോര്‍ത്തി സഭയെ പ്രതിസന്ധിയിലാക്കിയ നേതൃത്വത്തിലെ ചുമതലക്കാരനായ വൈദികനെതിരെയാണ് ആരോപണം ഉള്ളത്.


ഇത്തരത്തില്‍ ആദത്തെയും ഹവ്വയെയും പിഴപ്പിച്ച പാമ്പ് ഇപ്പോഴും സിനഡില്‍ സജീവമാണെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. വിമതരെ വരും ദിവസങ്ങളിലെ അസംബ്ലിയില്‍ പങ്കെടുപ്പിച്ചാല്‍ സഭാ സ്‌നേഹമുള്ള ബാക്കി 34 രൂപതകളില്‍ നിന്നുള്ള അല്‍മായര്‍ പ്രതിഷേധിക്കണമെന്നും ആവശ്യം ഉണ്ട്. സഭയിലെ പുഴുക്കുത്തുകള്‍ക്കെതിരെ അല്‍മായര്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കേണ്ട സമയമാണിതെന്നാണ് പ്രതിഷേധം ഉയര്‍ത്തുന്നവര്‍ പറയുന്നത്.


കര്‍ത്താവ് പോലും കൈവിട്ടവര്‍ ?

അസംബ്ലി യോഗത്തിൽ ലഭിച്ച ആദരവിന് നൽകിയ മറുപടി പ്രസംഗത്തിൽ മാര്‍ ജോര്‍ജ് ആലഞ്ചേരി തനിക്ക് ഉണ്ടായ ദുഖങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും പരാതിയില്ലെന്നും ആരോടും ഒരു വിരോധവും ഇല്ലെന്നും പറഞ്ഞിരുന്നു. പരിശ്രമങ്ങളിലൂടെ തനിക്കുണ്ടായ ദുഖങ്ങള്‍ കര്‍ത്താവില്‍ സമര്‍പ്പിച്ചു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.

ധനം കൊടുത്തു യൂദാസിന്റെ പ്രവര്‍ത്തനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സഭയിലും സമൂഹത്തിലും നടക്കുന്നുണ്ട്. പണം, പദവി, സ്വാധീനം എന്നിവ ഇന്നും മനുഷ്യനു പ്രലോഭനങ്ങളാണ്. ഈ പ്രലോഭനങ്ങള്‍ എവിടെയൊക്കെ സഭയില്‍ കടന്നു വരുന്നോ അവിടെയൊക്കെ കലാപം സൃഷ്ടിക്കും. അതു ദോഷഫലങ്ങള്‍ സൃഷ്ടിക്കും. അടുത്ത കാലത്ത് അങ്ങനെ ചില ദോഷഫലങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടി വന്നു. അതിന്റെ ദുഷ് ഫലം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ നാം മസിലാക്കേണ്ടതു കര്‍ത്താവിന്റെ സമീപനങ്ങളാണ്. കര്‍ത്താവു യൂദാസിനെ ചേര്‍ത്തു പിടിക്കാന്‍ പോയില്ല. കാരണം പശ്ചാത്തപിക്കാത്തവനെ ചേര്‍ത്തു പിടിക്കാന്‍ പാടിലെന്നതാണു കാരണം. പശ്ചാത്താപമില്ലാത്തവനെ തെറ്റില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ സഭയില്‍ ഒരു സംശുദ്ധീകരണം ആവശ്യമായി മാറിയിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞത്.

മാര്‍ ആലഞ്ചേരി ചൂണ്ടിക്കാണിച്ചതുപോലെ പശ്ചാത്താപമില്ലാതെ പൂര്‍വാധികം ശക്തിയോടെ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്ന വിമതരെ ആരാണ് ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്നതെന്നത് വരും ദിവസങ്ങളില്‍ സഭയില്‍ ചര്‍ച്ചയായേക്കും. 

Advertisment