/sathyam/media/media_files/egE19kEBabnAmAZBV5Tz.jpg)
പാലാ: ഞായറാഴ്ച റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചത് ഞെട്ടലോടെയാണ് നമ്മൾ കേട്ടത്.. പാലാ മീനച്ചിൽ സുനിൽ ലാൽ – ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് (കുഞ്ഞൂസ്) മരിച്ചത്.
കുഞ്ഞിന് റമ്പൂട്ടാൻ പഴം പൊളിച്ചു നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തൊണ്ടയിൽ കുടുങ്ങിയ റമ്പൂട്ടാൻ കഷ്ണം ആശുപത്രിയിൽ വച്ചാണ് പുറത്തെടുത്തത്. നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ഇത്.
മുൻപും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിയിട്ടുണ്ട്. ബദാം തൊണ്ടയിൽ കുരുങ്ങി കണ്ണൂർ മാണിയൂരിൽ രണ്ടര വയസുള്ള പിഞ്ചു കുഞ്ഞ് മരിച്ചതും മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരി മരിച്ചതും മലപ്പുറത്ത് ഉറു മാമ്പഴം തൊണ്ടയിൽ കുടുങ്ങി പത്തുമാസം പ്രായമായ കുഞ്ഞു മരിച്ചതുമെല്ലാം കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ നമ്മെ നടുക്കിയ സംഭവങ്ങളാണ്.
ചെറിയ ചില അശ്രദ്ധയാണ് ചിലപ്പോൾ തീരാ ദുഖമായി മാറുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ഭക്ഷണമോ പഴങ്ങളോ ക്കൈ നൽകുമ്പോൾ അതീവ ശ്രദ്ധ പുത്തേണ്ടതുണ്ട്. ഭക്ഷണസാധനങ്ങള്‍ വിഴുങ്ങുന്നത് കുട്ടികളില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് ഇടയാക്കുന്നത്.
ചെറിയ കുട്ടികള്‍ക്ക് കിടത്തികൊണ്ട് പാല്‍ കൊടുത്താല്‍ അത് ശ്വാസകോശത്തില്‍ എത്തി അതേത്തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
ഭക്ഷണം തൊണ്ടയില്‍ തടഞ്ഞ് സംസാരിക്കാന്‍ കഴിയാതെ വരിക, നിര്‍ത്താതെയുള്ള ചുമ, ശരീരം നന്നായി വിയര്‍ക്കുക, കൈകാലുകള്‍ നീലനിറമാകുക, അബോധാവസ്ഥയിലാകുക എന്നിവ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാകുന്നതിൻ്റെ ലക്ഷണങ്ങളാണ്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച് സമയത്തേക്ക് ഓക്‌സിജന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും. ഈ സമയം ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും.
ഇത് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണം സംഭവിക്കാനും ഇടയാക്കും. തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തൊണ്ട പകുതി അടഞ്ഞ അവസ്ഥയില്‍ ആയിരിക്കും.
കുട്ടികള്‍ക്ക് കുറെ കാലമായി ശ്വാസകോശത്തിന്റെ ചെറിയ ബ്രോങ്കസ് അടഞ്ഞിട്ടുണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. നിര്‍ത്താതെയുള്ള ചുമ, ന്യുമോണിയ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.
അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
- കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇരുത്തി ഭക്ഷണം കൊടുക്കുക. കിടത്തി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കണം.
- ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം കുറയ്ക്കുക.
- പതിയെ ഭക്ഷണം കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക.
- എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
- ചെറിയ ആഹാരങ്ങൾ കഴിക്കാൻ കൊടുക്കാതിരിക്കുക.
- കട്ടിയുള്ള ആഹാരങ്ങൾ ഒഴിവാക്കുക.
- വായിൽ തെന്നിപ്പോകുന്ന ആഹാരങ്ങൾ കൊടുക്കാതിരിക്കുക. (മുന്തിരി, ചെറിയ ടൊമാറ്റോ, ബ്ലൂ ബെറി, റമ്പൂട്ടാൻ, ഇത്തരം ആഹാരം കൊടുക്കുവാണെങ്കിൽ ഉടച്ചു അല്ലെങ്കിൽ വേവിച്ചു കൊടുക്കുക.. മുന്തിരിങ്ങ, കാരറ്റ്, വെള്ളരിക്ക പോലുള്ള ആഹാരങ്ങൾ കൊടുക്കുമ്പോൾ ചെറിയ കഷണമായി മുറിച്ചു കൊടുക്കുക).
- വായിൽ ഒട്ടിപ്പിടിക്കുന്ന ആഹാരങ്ങൾ ചെറിയ കുട്ടികൾക്ക് കൊടുക്കാതിരിക്കുക.
- കളിക്കുന്ന കുട്ടികളുടെ പുറകെനടന്ന് ഭക്ഷണം വാരിക്കൊടുക്കുന്നത് നല്ലതല്ല.
- കിടന്നുകൊണ്ടും ഒരിക്കലും ആഹാരം കഴിക്കരുത്.
- കുട്ടികൾ എടുക്കുന്ന രീതിയിൽ ചെറിയ സാധനങ്ങൾ അലക്ഷ്യമായി ഇടാതിരിക്കുക.