തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവാഴ്ചയോ ഉണ്ടായേക്കും

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിരുന്നു.

New Update
ELECTION

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവാഴ്ചയോ ഉണ്ടായേക്കും. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. 

Advertisment

ഡിസംബര്‍ 20ന് മുമ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിരുന്നു.

പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കളത്തിലിറങ്ങി.

Advertisment