New Update
/sathyam/media/media_files/QUPpUVnQ9JWbvNwWBnej.jpg)
തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജൻസി ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.
Advertisment
സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനുവാണ് മരിച്ച രണ്ടാമത്തെ വ്യക്തിയെന്നും പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. വൈഷ്ണയുടെ ഓഫിസിലേക്കു ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.