New Update
/sathyam/media/media_files/5UJiW9eM8zJyOfSTkhq2.jpg)
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പരാമര്‍ശത്തിലാണ് അന്വേഷണം.
Advertisment
എറണാകുളം സെൻട്രൻ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സിജെഎം കോടതിയുടെ ഉത്തരവ്.
എറണാകുളം ഡി.സി.സി. പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സമർപ്പിച്ച പരാതിയിലാണ് സി.ജെ.എം. കോടതി എറണാകുളം സെൻട്രൽ പൊലീസിന് അന്വേഷണത്തിന് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു പരാതി.