യു​ഡി​എ​ഫി​ൽ ചേ​രു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച് പി.​കെ.​ശ​ശി. ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി സി​പി​എ​മ്മു​മാ​യി അ​ക​ലം പാ​ലി​ച്ചി​രു​ന്ന പി.​കെ.​ശ​ശി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് ജാ​ഥ​യി​ലും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല

ഷൊ​ർ​ണൂ​ർ മു​ൻ എം​എ​ൽ​എ ആ​യി​രു​ന്ന ശ​ശി​യെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ​നി​ന്ന് ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യി​രു​ന്നു.

New Update
sasi

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ൽ ചേ​രു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച് പി.​കെ.​ശ​ശി.

Advertisment

സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ നേ​തൃ​ത്വം ശ​ശി​യെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​യി​രു​ന്നി​ല്ല.


ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി സി​പി​എ​മ്മു​മാ​യി അ​ക​ലം പാ​ലി​ച്ചി​രു​ന്ന പി.​കെ.​ശ​ശി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് ജാ​ഥ​യി​ലും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ജാ​ഥ​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ശ​ശി​യു​ടെ മ​റു​പ​ടി.

എ​ന്നാ​ൽ നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഷൊ​ർ​ണൂ​ർ മു​ൻ എം​എ​ൽ​എ ആ​യി​രു​ന്ന ശ​ശി​യെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ​നി​ന്ന് ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യി​രു​ന്നു.

സ​ഹ​ക​ര​ണ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​തി​ലേ​ക്ക് പാ​ർ​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ച​തി​ലും ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി ന​ട​പ​ടി.

Advertisment