സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല:  പി.കെ ശശി

ലണ്ടനില്‍ മാര്‍ക്‌സിന്റെ ശവകുടീരം സന്ദര്‍ശിച്ചശേഷം, അതിനു മുന്നില്‍ നിന്നെടുത്ത ചിത്രം സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സിപിഎം നേതൃത്വത്തിനെതിരെ ശശിയുടെ ഒളിയമ്പ്.

New Update
p.k-sasi

പാലക്കാട്: സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി കെ ശശി.

Advertisment

സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല എന്ന് പി കെ ശശി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ലണ്ടനില്‍ മാര്‍ക്‌സിന്റെ ശവകുടീരം സന്ദര്‍ശിച്ചശേഷം, അതിനു മുന്നില്‍ നിന്നെടുത്ത ചിത്രം സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സിപിഎം നേതൃത്വത്തിനെതിരെ ശശിയുടെ ഒളിയമ്പ്.

'മണ്ണും മനുഷ്യനും ഈ പ്രപഞ്ചവും നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സും മാര്‍ക്‌സിസവും അജയ്യമായി തുടരും. പക്ഷേ ഇത് ആഴത്തില്‍ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നു എന്നത് ഉത്കണ്ഠയുളവാക്കുന്നു. കൂടെ നില്‍ക്കേണ്ടവരേയും കൂട്ടിനിരിക്കേണ്ടവരേയും കണ്ണൂരുട്ടി പേടിപ്പിച്ച് അവരെ മൗനികളും അടിമകളുമാക്കി മാര്‍ക്‌സിസം പ്രയോഗിക്കാനാവില്ല. കള്ളിന്റേയും കഞ്ചാവിന്റേയും ഗന്ധമുള്ള പുത്തന്‍ കുപ്പായത്തിന്റെ ചുവപ്പു പോക്കറ്റുമല്ല അത്. കാലങ്ങള്‍ക്കപ്പുറത്തേക്കുള്ള ചിറകടിയാണത്.'

'ഈ സ്പിരിറ്റിലാണ്, ഈ സ്പിരിറ്റിലാവണം മാര്‍ക്‌സിസത്തെ വായിക്കേണ്ടത്. സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല. മാര്‍ക്‌സും മാര്‍ക്‌സിസവും അജയ്യമാണ് അമരമാണ് നിത്യവസന്തമാണ്', പി കെ ശശി കുറിച്ചു. 

Advertisment