പ്ലസ് വൺ പ്രവേശനം; മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ

രാവിലെ പത്ത് മണിക്ക് റിസൾട്ട് പ്രസിദ്ധീകരിക്കുന്നത് മുതൽ പ്രവേശനം നേടി തുടങ്ങാം.

New Update
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് കൂടി അപേക്ഷ നൽകാൻ അവസരം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് നാളെ പ്രസിദ്ധീകരിക്കും. രാവിലെ പത്ത് മണിക്ക് റിസൾട്ട് പ്രസിദ്ധീകരിക്കുന്നത് മുതൽ പ്രവേശനം നേടി തുടങ്ങാം. ആ​ഗസ്റ്റ് എട്ടിന് വൈകീട്ട് നാലുമണി വരെ പ്രവേശനം നേടാം.

Advertisment

വിവിധ സ്കൂളുകളിലായി 25,735 ഒഴിവുകളിലേക്കാണ് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നത്. 12,487 അപേക്ഷകളാണ് അലോട്ട്മെന്റിനായി ലഭിച്ചത്. ഇതിൽ 11,849 അപേക്ഷകളാണ് പരി​ഗണിച്ചത്.

വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവർക്കായി മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാൻ ആ​ഗസ്റ്റ് നാല് വരെ സമയം നൽകിയിരുന്നു. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ​ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടാം.

plus-one
Advertisment