പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കും; പാഠ്യ പദ്ധതിയില്‍ മാറ്റംവരുത്തി നേരിട്ട് ലൈസന്‍സ് കൈമാറും; ചരിത്ര പ്രഖ്യാപനവുമായി ഗതാഗത വകുപ്പ്

റോഡ് സുരക്ഷാ അവബോധം സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

author-image
shafeek cm
New Update
antony raju h

പ്ലസ് ടു പരീക്ഷ പാസായവര്‍ക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കാവുന്ന പദ്ധതി തയാറാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായുള്ള പുസ്തകങ്ങള്‍ തയാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

Advertisment

റോഡ് സുരക്ഷാ അവബോധം സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. റോഡ് സുരക്ഷാ അവബോധം സിലബസില്‍ ഉള്‍പ്പെടുത്തുന്നതോടെ ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ ട്രാഫിക് നിയമ ബോധവാന്മാരാകും. ഇത് അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും.

ലേണിങ് ടെസ്റ്റിന് വരുന്ന ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി ഇംഗ്ലിഷ്, മലയാളം ഭാഷകളില്‍ പുസ്തകങ്ങള്‍ തയാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകള്‍, റോഡ് അടയാളങ്ങള്‍ എന്നിവയെക്കുറിച്ച് പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇവ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇതുവഴി മികച്ച ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും സാധിക്കുമെന്നാണ് കരുതുന്നതെന്നും അദേഹം മലപ്പുറത്ത് പറഞ്ഞു.

antony raju
Advertisment