New Update
/sathyam/media/media_files/2025/10/25/binoy-viswam-vn-sivankutty-2025-10-25-15-19-24.jpg)
തിരുവനന്തപുരം: പിഎം ശ്രീ കരാര്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കേന്ദ്രത്തിന് കത്തയച്ചത്.
Advertisment
കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ വൈകുന്നതിനെതിരെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്തയച്ചത്.
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പിട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ സിപിഐ രംഗത്തുവന്നിരുന്നു.
കൂടിയാലോചനകള്‍ ഇല്ലാതെയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും ആര്‍എസ്എസ് അജണ്ട ഒളിച്ചുകടത്തുകയാണ് പിഎം ശ്രീയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും സിപിഐ ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ കടുത്ത നിലപാട് എടുത്തതോടെ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us