ശോഭാ സുരേന്ദ്രന്റെ പരാതി; ടി ജി നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശോഭാ സുരേന്ദ്രനെതിരെ താൻ ഉയര്‍ത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ടി ജി നന്ദകുമാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട്  ശോഭാ സുരേന്ദ്രനെതിരെ നന്ദകുമാര്‍ ആരോപണങ്ങളുയർത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
tg nandakumar sobha surendran.jpg

ആലപ്പുഴ: ശോഭാ സുരേന്ദ്രന്റെ പരാതിയിൽ വിവാദ ദല്ലാൾ ടി.ജി.നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ വൈകിട്ടോടെയാണ് നന്ദകുമാ‍ര്‍ ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശോഭയുടെ പരാതിയിൽ നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. 

Advertisment