പൊതു അവധി പ്രഖ്യാപനം കോളടിച്ചു; കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകളില്‍ വന്‍ ജനത്തിരക്ക്, സ്വിഫ്റ്റും മിന്നലും ഫുൾ !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
Ksrtc

കോട്ടയം: സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചതോടെ കോളടിച്ചതു കെ.എസ്.ആര്‍.ടി.സിക്ക്. അവധി പ്രഖ്യാപനം വന്നതോടെ വൈകിട്ടു നാലുമണി മുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Advertisment

ദീഘര്‍ദൂര സര്‍വീസുകളില്‍ എല്ലാം ആളുകളെ കുത്തി നിറച്ചു കൊണ്ടു പോകേണ്ട അവസ്ഥായുള്ളത്. നാളെ മുതല്‍ മൂന്നു ദിവസം അവധി നീണ്ടു നില്‍ക്കുമെന്നതിനാല്‍ നിരവധി ആളുകാണു നാട്ടിലേക്കു മടങ്ങാനായി കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിക്കുന്നത്.

സ്വിഫ്റ്റും മിന്നലും ഫുൾ !

എറണാകുളം കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് സ്വകാര്യ ബസുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. തിരുവന്തപുരും, തൃശൂര്‍, കുമളി, പാലക്കാട്, തുടങ്ങിയ റൂട്ടുകളില്ലൊം വന്‍ തിരക്കാണ് അനുഭവപ്പെടുത്. സ്വിഫ്റ്റ് , മിന്നല്‍ ഉള്‍പ്പടെയുള്ള സര്‍വീസുകളില്‍ നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയായിരുന്നു.


കഴിഞ്ഞ ഓണക്കാലത്തും സമാനമായ തിരക്ക് കെ.എസ്.ആര്‍.ടി.സിയില്‍ അനുഭവപ്പെട്ടിരുന്നു. തിരക്കൊഴിവാക്കാന്‍ അധിക ട്രിപ്പുകളും കെ.എസ്.ആര്‍.ടി.സി നടത്തിയതോടെ വന്‍ ലാഭം കെ.എസ്.ആര്‍.ടി.സിക്കുണ്ടായിരുന്നു.


നവരാത്രി പൂജവയ്പ്പ് പ്രമാണിച്ചു നേരത്തേ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് മാത്രമായിരുന്നു അവധി നല്‍കിയിരുന്നത്.11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ടു ദേശീയ അധ്യാപക പരിഷത്ത് മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ നേരത്തേ തീരുമാനമെടുത്തത്.

5555

പൂജവയ്പ്പ് ഇന്നു വൈകുന്നേരമായതിനാല്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണു അവധി പ്രഖ്യാപനം വന്നത്.

സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടെ ഒക്ടോബര്‍ 10ന് പൂജ അവധിയുണ്ടെങ്കിലും 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചായിരുന്നു ദേശീയ അധ്യാപക പരിഷത്ത് നിവേദനം നല്‍കിയത്.

നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജ വയ്പ്പ്. എല്ലാ വര്‍ഷവും ഒമ്പതു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വര്‍ഷം 11 ദിവസമാണ് ഉണ്ടാകുക.

Advertisment