കണ്ണൂർ: പി.പി. ദിവ്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധനയും നടത്തി. ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണു വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.
നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകുമെന്നാണ് വിവരം. ദിവ്യയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മജിസ്ട്രേറ്റിന്റെ വസതിയ്ക്കു മുന്നിൽ റോഡിന്റെ ഇരുവശവും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.