നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് പി.പി. ദിവ്യ, ഉദ്യോഗസ്ഥരോട് സംസാരിക്കാറുള്ളത് സദുദ്ദേശപരമായി മാത്രം, കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യ പ്രതികരണം

ജാമ്യം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ

New Update
P P Divya

കണ്ണൂര്‍: ജാമ്യം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഖമുണ്ടെന്ന് അവര്‍ ജയിലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Advertisment

ഉദ്യോഗസ്ഥരോട് സദുദ്ദേശപരമായി മാത്രമാണ് സംസാരിക്കാറുള്ളത്. നിയമത്തില്‍ വിശ്വസിക്കുന്നു. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് ആഗ്രഹിക്കുന്നു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

Advertisment