New Update
/sathyam/media/media_files/2024/10/16/h4AmWpH740oYV2FTxbok.jpg)
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവീനിന്റെ കുടുംബവും കക്ഷി ചേരും. നാളെ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കാനാണ് തീരുമാനം.
Advertisment
നവീനിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെയാണ് പങ്കെടുത്തതെന്നുള്ള വാദം ദിവ്യ തള്ളിയിരുന്നു. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറയുന്നു. നിരപരാധിത്വം നിയമനടപടിയിലൂടെ തെളിയിക്കുമെന്നാണ് ദിവ്യയുടെ വിശദീകരണം.