പി.പി. സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; പ്രഖ്യാപനവുമായി ബിനോയ് വിശ്വം

ആനി രാജ, പ്രകാശ് ബാബു എന്നിവരുടെ പേരുകള്‍ ചര്‍ച്ചകളിലുണ്ടായിരുന്നുവെങ്കിലും അവസാനം സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു

New Update
pp suneer

തിരുവനന്തപുരം: പി.പി. സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും.  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസി സെക്രട്ടറിയായ സുനീര്‍ പൊന്നാനി സ്വദേശിയാണ്.

Advertisment

പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ആനി രാജ, പ്രകാശ് ബാബു എന്നിവരുടെ പേരുകള്‍ ചര്‍ച്ചകളിലുണ്ടായിരുന്നുവെങ്കിലും അവസാനം സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 

Advertisment