/sathyam/media/media_files/2025/01/21/pinaraa83x2.jpg)
തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിക്കൂട്ടിയതിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവച്ച് കംപ്ട്രോളർ ആൻറ് ഓഡിറ്റർ ജനറലിൻെറ റിപോർട്ട്.
ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച പൊതുജനാരോഗ്യ രംഗത്തെ സംബന്ധിച്ച റിപോർട്ടിലാണ് പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് അക്കമിട്ട് നിരത്തിയിരിക്കുന്നത്.
കുറഞ്ഞ വിലക്ക് ലഭിക്കുമായിരുന്നിട്ടും ആ മാർഗം ഉപയോഗിക്കാതെ ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതില്‍ 10.23 കോടി രൂപ നഷ്ടമായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
പൊതുവിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ 300 ശതമാനം ഇരട്ടി വില നല്‍കിയാണ് ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് കെ.കെ.ശൈലജ ഭരിച്ചിരുന്ന ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയത് എന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
പിപിഇ കിറ്റ് വാങ്ങിയതിൽ വ്യാപക ക്രമക്കേടും അഴിമതിയും നടന്നത് കോൺഗ്രസാണ് ആദ്യം ഉന്നയിച്ചത്. പി.സി.വിഷ്ണുനാഥ് എം.എൽ.എയാണ് കോവിഡ് കാല കൊളള പുറത്തുവിട്ടത്.
വിഷ്ണുനാഥും പ്രതിക്ഷ നേതാവ് വി.ഡി.സതീശനും ഉന്നയിച്ച ആരോപണങ്ങൾ അക്ഷരം പ്രതി ശരിവെയ്ക്കുന്നതാണ് ഇന്ന് പുറത്തുവന്ന സി.എ.ജിയുടെ റിപോർട്ട്.
പി.പി.ഇ കിറ്റൊന്നിന് 550 രൂപ വിലയീടാക്കി 25000 കിറ്റ് നൽകാമെന്ന് താൽപര്യം അറിയിച്ച കമ്പനിയിൽ നിന്ന് 10000 കിറ്റ് മാത്രമാണ് വാങ്ങിയത്.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ കിറ്റ് ഒന്നിന് 1550 രൂപ നിരക്കിൽ മറ്റൊരു കമ്പനിയിൽ നിന്ന് 15000 കിറ്റ് വാങ്ങി. രണ്ട് ദിവസത്തെ വ്യത്യാസത്തിൽ വാങ്ങിയ പിപിഇ കിറ്റിന് 1000 രൂപ കൂടുതൽ.
ഇതാണ് കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് വിശദമാക്കുന്ന സംഭവം. മാർച്ച് 28നാണ് അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനിയിൽ നിന്ന് 550 രൂപ നിരക്കിൽ 10000 പിപിഇ കിറ്റ് വാങ്ങിയത്.
25000 പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ ശേഷമാണ് 10000 കിറ്റ് മാത്രം വാങ്ങിയത്.എന്നാല്‍ മാര്‍ച്ച് 30 ന് ആയിരം രൂപ കൂടുതൽ നൽകി 1550 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന കമ്പനിയിൽ നിന്ന് 15000 കിറ്റ് കൂടി വാങ്ങുക ആയിരുന്നു.
550 രൂപ നിരക്കിൽ പിപിഇ കിറ്റ് നൽകാമെന്ന് പറഞ്ഞ കമ്പനിക്ക് നൽകിയ ഒർഡറിൽ നിന്ന് 15000 കിറ്റ് വാങ്ങാതിരുന്നത് കൂടിയ വിലക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങാനാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
എന്നാൽ ഈ വാങ്ങലിലൂടെ മാത്രം സർക്കാരിന് ഉണ്ടായ നഷ്ടം 1.51 കോടി രൂപയാണ്. എല്ലാ വരുമാനങ്ങളും നിലച്ച കോവിഡ് കാലത്താണിത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
പറയുന്നുണ്ട്.
കോവിഡ് കാലത്തെ വാങ്ങലുകളിൽ പര്‍ച്ചെയ്‌സുകളിൽ ആകെ ചെലവിൻെറ 50 ശതമാനം തുകമാത്രമേ അഡ്വാൻസായി നല്‍കാന്‍ അനുമതി നൽകിയിരുന്നുളളു. എന്നാല്‍ ഇതെല്ലാം കാറ്റിൽപറത്തി മുഴുവന്‍ തുകയും പിപിഇ കിറ്റ് വാങ്ങാന്‍ ഈ കമ്പനിയ്ക്ക് അഡ്വാൻസായി നല്‍കി.
ആരോഗ്യവകുപ്പിൻെറ ആവശ്യമായി വരുന്ന മരുന്നും സർജിക്കൽ ഉപകരണങ്ങളും മറ്റ് സാധനങ്ങളും പതിവായി നൽകുന്ന കമ്പനികളുണ്ട്.
നാല് കമ്പനികളാണ് മരുന്ന് സംഭരിക്കുന്ന സ്ഥാപനമായ കെ.എം.എസ്.സിഎല്ലിന് പിപിഇ കിറ്റ് നല്‍കിയിരുന്നത്.
കോവിഡിന് മുൻപ് വരെ 450 രൂപ മുതല്‍ 550 രൂപവരെയുളള നിരക്കിലാണ് ഈ കമ്പനികൾ പിപിഇ കിറ്റ് നൽകിയിരുന്നത്. ഉയർന്ന വിലക്ക് പിപിഇ കിറ്റ് വാങ്ങുന്നതിനായി ഈ കമ്പനികളെയും ഒഴിവാക്കി.പിന്നീടാണ് 300 ഇരട്ടി വരെ ഉയർന്ന തുകക്ക് പിപിഇ കിറ്റ് വാങ്ങിക്കൂട്ടുന്നത്.
ഇങ്ങനെ 5 കമ്പനികളിൽ നിന്നായി ഉയർന്ന വിലക്ക് പിപിഇ കിറ്റ് വാങ്ങിക്കൂട്ടിയപ്പോഴാണ് 10.23 കോടി രൂപയുടെ കൂടുതലായി മുടക്കേണ്ടി വന്നതെന്ന് സി.എ.ജി റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കാല അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
റിപോർട്ടിലൂടെ പുറത്തുവന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍ കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രമാണ്.ഇതോടെ കോവിഡ് കാലത്ത് സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ പി.ആര്‍ ഇമേജ് തകര്‍ന്നു വീണിരിക്കുകയാണ്.
ക്രമക്കേട് ശരിവെക്കുന്ന സി.എ.ജി റിപോർട്ടിൻെറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെ.കെ ശൈലജയും മറുപടി പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുളള നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.