35 വര്‍ഷം ഭരിച്ച ബംഗാളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്നുള്ളത് പൂജ്യം എംഎല്‍എ; കേരളത്തില്‍ ഇടത്, വലത് മുന്നണികളെ കാത്തിരിക്കുന്നത് സമാന അവസ്ഥ; ആദ്യം പുറത്തുപോകുന്നത് എല്‍ഡിഎഫ്; തുടര്‍ന്ന് നടക്കുന്നത് കോണ്‍ഗ്രസ്-ബിജെപി പോരാട്ടം, കോണ്‍ഗ്രസുമായി മത്സരം നടന്നാല്‍ എങ്ങനെ വിജയിക്കണമെന്ന് ബിജെപിക്ക് അറിയാം-പ്രകാശ് ജാവദേക്കര്‍

കേരളത്തില്‍ ബിജെപി ചരിത്രം സൃഷ്ടിക്കുന്ന കാലം വിദൂരമല്ലെന്ന് കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍

New Update
javadekar

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ചരിത്രം സൃഷ്ടിക്കുന്ന കാലം വിദൂരമല്ലെന്ന് കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബംഗാളില്‍ സംഭവിച്ചത് ഇവിടെ ഇടത്, വലത് മുന്നണികള്‍ക്ക് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സിപിഎമ്മിനുള്ളില്‍ പ്രശ്‌നങ്ങള്‍ നടക്കുകയാണ്. അവര്‍ പുറത്തേക്ക് പോകാനുള്ള പാതയിലാണ്. കമ്മ്യൂണിസ്റ്റുകാര്‍ 35 വര്‍ഷം ഭരിച്ച ബംഗാളില്‍ ഇന്നവര്‍ക്ക് പൂജ്യം എംഎല്‍എയാണുള്ളത്. സമാന അവസ്ഥയാണ് ഇവിടെ എല്‍ഡിഎഫിനും, യുഡിഎഫിനും വരാന്‍ പോകുന്നതെന്ന് ജാവദേക്കര്‍ പറഞ്ഞു.

പക്ഷേ, ആദ്യം പോകുന്നത് എല്‍ഡിഎഫ് ആയിരിക്കും. കോണ്‍ഗ്രസും ബിജെപിയും തമ്മിലാകും പിന്നീടുള്ള പോരാട്ടം. കോണ്‍ഗ്രസുമായി പോരാട്ടം നടന്നാല്‍ എങ്ങനെ വിജയിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ ചരിത്രം സൃഷ്ടിക്കുമെന്നും, അത് വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Advertisment