New Update
/sathyam/media/media_files/0BrTY508tXS1uCrqTAvw.jpg)
കൊച്ചി: ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഓം പ്രകാശിനെ അറിയില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം നടി പ്രതികരിച്ചു.
Advertisment
കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണ്. ലഹരിപ്പാര്‍ട്ടി നടക്കുന്നത് അറിയില്ലായിരുന്നു. വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും പ്രയാഗ പറഞ്ഞു.
ബിനു ജോസഫിനെ പരിചയമുണ്ടോ എന്ന ചോദ്യത്തിന് എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരം തരാൻ പറ്റില്ലെന്നും നടി വ്യക്തമാക്കി.
കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ വൈകുന്നേരം വരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. പിന്നാലെയാണ് പ്രയാഗ ചോദ്യം ചെയ്യലിന് ഹാജരായത്.
നടനും അഭിഭാഷകനുമായ സാബുമോനൊപ്പമാണ് പ്രയാഗ എത്തിയത്. പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നത് സാബുമോനാണ്.