കരിങ്കൊടി പ്രതിഷേധങ്ങളുടെ പേരില്‍ കേസ് എടുക്കുന്നത് അവസാനിക്കുമോ ? ഹൈക്കോടതിയുടെ നിര്‍ണായക വിധി സര്‍ക്കാരിനു തിരിച്ചടി. പിണറായി ഭരണകാലാത്ത് കരിങ്കൊടി കേസുകളില്‍ വന്‍ വര്‍ധനവ്

New Update

കോട്ടയം: കരിങ്കൊടി പ്രതിഷേധങ്ങളുടെ പേരില്‍ സംസ്ഥാനത്തു കുമിഞ്ഞു കൂടുന്ന കേസുകള്‍ക്ക് ഇനി അവാസാനം ?. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലൊ അല്ലെന്ന ഹൈക്കോടതി വധി പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി.

Advertisment

പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണു ഹൈക്കോടതിയുടെ പരാമര്‍ശം. പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ല. പ്രതിഷേധമുണ്ടാകുമ്പോള്‍ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല.


ഇത്തരം ചെറിയ കാര്യങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഓര്‍മിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കുത്തനെ വര്‍ധിച്ച കരിങ്കൊടി പ്രതിഷേധങ്ങളുടെ പേരില്‍ രജസ്റ്റര്‍ ചെയ്ത കേസുകളുടെ സാധ്യതയും ചോദ്യം ചെയ്യപ്പെടും.  


കുറത്ത മാസ്‌കിനോടുപോലും അസഹിഷ്ണുതയുള്ള മുഖ്യമന്ത്രി

സംസ്ഥാനത്ത് ഏതു മുന്നണി ഭരിച്ചാലും പ്രതിപക്ഷം കരിങ്കൊടി പ്രതിഷേധം നടത്താറുണ്ട്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തും ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തിയിരുന്നു. പക്ഷേ, മുഖ്യമന്ത്രിയായി പിണറായി വിജയന്‍ എത്തിയതിനു പിന്നാലെയാണു കറുപ്പിനോട് അപ്രഖ്യാപിത വിലക്ക് ഉണ്ടായത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനേ പാടില്ലെന്ന അവസ്ഥയുണ്ടായി. എന്തിനു മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ കറുത്ത മാസ്‌ക് പാടില്ല, വസ്ത്രം പാടില്ല എന്ന അവസ്ഥവരെ ഉണ്ടായി. കുറത്ത മാസ്‌ക് ധരിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരെപോലും കോട്ടയത്ത് തടഞ്ഞ സംഭവം ഉണ്ടായിരുന്നു. അന്ന് കറുത്ത മാസ്‌ക്ക് മാറ്റി പകരം മറ്റു നറത്തിലുള്ള മാസ്ക് പോലീസ് വിതരണം ചെയ്തു.

പ്രതിപക്ഷത്തിന്റെ പരിഹാസം

മുഖ്യമന്ത്രി പിണറായി വിജയന്റെ കറുപ്പു നിറത്തോടുള്ള അസഹിഷ്ണുതയെ പ്രതിപക്ഷം കണക്കിനു പരിഹസിക്കുകയുണ്ടായി. എന്താണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുകയാണ് അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നതെന്നു പ്രതിപക്ഷം പരിഹസിച്ചു.

ഇനി കറുപ്പ് നിറം നിരോധിക്കുമോ? ഒരു മുഖ്യമന്ത്രിയാണോ ഇങ്ങനെ സംസാരിക്കുന്നത്? മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നാട്ടുകാര്‍ക്കും മുഖ്യമന്ത്രിക്കും നല്ലത്. ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും ചോദിച്ചു വി.ഡി. സതീശന്‍ രംത്തു വന്നിരുന്നു.


പക്ഷേ, ഒരു പൊടിക്കുപോലും പിന്മാറാന്‍ മുഖ്യമന്ത്രിയും പോലീസും തയാറായില്ല. ഇതോടെ സംസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെ കേസുകളും വര്‍ധിച്ചു.


കരിങ്കൊടിയും രക്ഷാപ്രവര്‍ത്തവനും

കരിങ്കൊടിയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ചെറുതല്ല. അത് അതിന്റെ എറ്റവും മൂര്‍ധന്യത്തില്‍ എത്തിയത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള യാത്രയോടെയായിരുന്നു.

നവകേരള യാത്ര ദൂര്‍ത്താണെന്നും എല്‍.ഡി.എഫ് ഭരണത്തിലെ അഴിമതിയും ആരോപിച്ചു യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് മുതല്‍ സെക്രട്ടറിയേറ്റുവരെ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടത്തി. പക്ഷേ, പ്രതിഷേധങ്ങള്‍ക്കു നേരെ പോലീസ് നടത്തിയതാകട്ടെ കടുത്ത അക്രമവും.

പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കു നേരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനങ്ങള്‍ പാഞ്ഞടുത്തു. മാറാതെ നില്‍ക്കുന്നവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വരെ എത്തി മര്‍ദിച്ചു. പോരാത്തതിന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ വരെ കൂട്ടം ചേര്‍ന്നു മര്‍ദിക്കുന്ന അവസ്ഥയുണ്ടായി.


ചെടിച്ചട്ടി കൊണ്ടു പ്രതിഷേധക്കാരുടെ തല സി.പി.എം. പ്രവര്‍ത്തകര്‍ അടിച്ചു പൊടിച്ചു. എന്നാല്‍, ഇതേക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞതാകട്ടേ ഏറെ വിചിത്ര വാദവും "അതെല്ലാം രക്ഷാപ്രവര്‍ത്തനം" ആയിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും രക്ഷാപ്രവര്‍ത്തനം എന്ന നിപാടില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുന്നു.


ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധവും ശക്തക്കി. പലപ്പോഴും പോലീസ് സുരക്ഷയും സി.ആര്‍.പി.എഫ് സുരക്ഷയും മറികടന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചു ഗവര്‍ണറും വഴയരികില്‍ കസേരയിട്ടിരുന്ന പ്രതിഷേധിച്ചിരുന്നു.


പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ എസ്.എഫ്.ഐ പ്രവർത്തകയെ പോലീസ് ആശ്വസിക്കുന്നതും കേരളം കണ്ടു. അന്നു പ്രതിപക്ഷം ചോദിച്ചത് തങ്ങളുടെ വനിതാ പ്രവര്‍ത്തകരെ തല്ലിചതച്ചപ്പോള്‍ ഈ സ്‌നേഹ പ്രകടനം ഒന്നും കണ്ടില്ലല്ലോ എന്നായിരുന്നു.


കറുത്ത കാര്‍ ഇഷ്ടമുള്ള മുഖ്യന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ് കറുത്ത കാറുകളിലേക്ക് മാറിയത് 2022 മുതലാണ്.  ഇതോടൊപ്പം വാഹന വ്യൂഹത്തത്തിലെ പൈലറ്റ് വാഹനവും കറുത്തായരുന്നു. അന്നു കറുത്ത മാസ്‌കുളോടുപോലും അസഹിഷ്ണുത കാട്ടിയ മുഖ്യമന്ത്രിയുടെ യാത്ര കറുത്ത കാറിലേക്കു മാറ്റിയത് ഏറെ കൗതുകമായി മാറിയിരുന്നു.

നാല്പതിലധികം പോലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് വണ്ടി, മെഡിക്കല്‍ ടീം, ആംബുലന്‍സ് അടങ്ങി 25-30 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പോകുന്നത്.

Advertisment