കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് കോടതി. ജാമ്യഹർജി തള്ളി മൂന്നാം ദിവസം അതേ ആവശ്യമുന്നയിച്ച് ഹർജി നൽകിയതിനാണ് നടപടി. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്.
ജാമ്യം നിഷേധിക്കാൻ കാരണമായ കാര്യങ്ങളിൽ ഈ 3 ദിവസത്തിനുള്ളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതി ജാമ്യം ആവശ്യപ്പെട്ട് 10 തവണ ഹൈക്കോടതിയേയും രണ്ടു തവണ സുപ്രീംകോടതിയേയും ഇതെല്ലാം തള്ളുകയായിരുന്നെന്ന് ഉത്തരവില്‍ പറയുന്നു.
തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ടെന്നും, അല്ലെങ്കില്‍ മറ്റാരോ സഹായിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരു മാസത്തിനുള്ളിൽ പ്രതി ലീഗൽ സർവീസസ് അതോറിറ്റിയിൽ പിഴ തുക അടയ്ക്കണമെന്നു കോടതി നിർദേശിച്ചു.