പുനർജ്ജനി പദ്ധതി തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ; പറവൂരിലെ ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് ; ആരെങ്കിലും കേസ് കൊടുത്തതിന്റെ പേരില്‍ പദ്ധതി നിര്‍ത്തുന്നത് പാവങ്ങളോട് ചെയ്യുന്ന ദ്രോഹമല്ലേയെന്നും വിഡി സതീശൻ

സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗിച്ചാണ് ഇതൊക്കെ ചെയ്യുന്നത്. അല്ലാതെ എന്റെ കയ്യിലെ പണമെടുത്തല്ല. കരാറുകാര്‍ക്ക് സ്‌പോണ്‍സര്‍ നേരിട്ടാണ് പണം നല്‍കുന്നത്

New Update
Satheesan

കൊച്ചി :പുനര്‍ജ്ജനി പദ്ധതി തുടരും. പുതിയ വീടുകളുടെ തറക്കല്ലിട്ടും പുതിയവ പണിതും മുന്നോട്ട് പോകും.

Advertisment

ഇപ്പോള്‍ ഫ്‌ളാറ്റിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഒരു വീട് കൈമാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

അടുത്തയാഴ്ച മറ്റൊരു വീടിന്റെ തറക്കല്ലിടും. ഒരുപാട് പേരുടെ പട്ടികയുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് വരുന്നത് അനുസരിച്ച് അത് പൂര്‍ത്തിയാക്കും.

സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗിച്ചാണ് ഇതൊക്കെ ചെയ്യുന്നത്. അല്ലാതെ എന്റെ കയ്യിലെ പണമെടുത്തല്ല. കരാറുകാര്‍ക്ക് സ്‌പോണ്‍സര്‍ നേരിട്ടാണ് പണം നല്‍കുന്നത്. അല്ലാതെ ഞങ്ങള്‍ക്ക് ഇതില്‍ അക്കൗണ്ടൊന്നും ഇല്ല.

 പറവൂരിലെ ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ്. ആരെങ്കിലും കേസ് കൊടുത്തതിന്റെ പേരില്‍ പദ്ധതി നിര്‍ത്തുന്നത് പാവങ്ങളോട് ചെയ്യുന്ന ദ്രോഹമല്ലേ എന്നും വിഡി സതീശൻ ചോദിച്ചു.

 230-ല്‍ അധികം വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. ആദ്യ വിജിലന്‍സ് അന്വേഷണ സമയത്ത് എല്ലാ കണക്കുകളും സമര്‍പ്പിച്ചു.

satheesan

അതേത്തുടര്‍ന്നാണ് ഒന്നുമില്ലെന്നു കണ്ട് അന്വേഷണം അവസാനിപ്പിച്ചത്. പിന്നീട് പ്രതിപക്ഷ നേതാവായപ്പോള്‍ പരാതി എഴുതി വാങ്ങി അന്വേഷണം ആരംഭിച്ചതാണ്. അതിന് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും പരാതി തള്ളിക്കളഞ്ഞു. 

രണ്ടാമത് വിജിലന്‍സ് അന്വേഷണം നടത്തിയപ്പോഴും ഒരു നിയമലംഘനവും അഴിമതിയും ഇല്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍മാര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇനി ഇതൊന്നും പോരെങ്കില്‍ സി.ബി.ഐ അന്വേഷിച്ചോട്ടെ. അക്കൗണ്ടില്‍ വന്നതിനേക്കാള്‍ കൂടുതല്‍ പണം മണപ്പാട് ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Advertisment