പി.വി. അന്‍വറിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം, തെളിവുകള്‍ കൈമാറിയെന്ന് അന്‍വര്‍, ഇനി വരാനിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളെന്നും പ്രതികരണം

പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

New Update
pv anvar

മലപ്പുറം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനും പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസിനുമെതിരേ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അൻവറിന്റെ മൊഴിയെടുത്തത്.

Advertisment

രാവിലെ 11.30ഓടെ ആരംഭിച്ച മൊഴിയെടുപ്പ് രാത്രി ഒമ്പതരയോടെയാണ് പൂര്‍ത്തിയായത്. . തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ആണ് മൊഴിയെടുത്തത്. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ നൽകിയിട്ടുണ്ടെന്ന് പി.വി. അൻവർ പറഞ്ഞു.  

മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസമുണ്ടെന്നും അന്‍വര്‍ പ്രതികരിച്ചു. ഇനി വരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment