Advertisment

രാത്രി രണ്ട് മണിക്ക് റോഡ് സൈഡില്‍ നിന്ന് ശബ്ദം, വീടിന് പിന്നിലൂടെ വന്ന് നോക്കുമ്പോള്‍ കണ്ടത് രണ്ട് പൊലീസുകാരെ; അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് ഇക്കാര്യം പറയണം-പി.വി. അന്‍വര്‍

ഇന്ന് പത്രസമ്മേളനം നടത്താന്‍ കഴിയുമെന്ന് വിചാരിച്ചില്ലെന്നും, ഇവിടെ നിന്ന് പിടിച്ചുകൊണ്ടുപോകുമോയെന്ന് അറിയില്ലെന്നും അന്‍വര്‍

New Update
pv anvar 1

നിലമ്പൂര്‍: താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ആശങ്ക ഉന്നയിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. ഇന്ന് പത്രസമ്മേളനം നടത്താന്‍ കഴിയുമെന്ന് വിചാരിച്ചില്ലെന്നും, ഇവിടെ നിന്ന് പിടിച്ചുകൊണ്ടുപോകുമോയെന്ന് അറിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

Advertisment

''കേസിൽ ഞാൻ പ്രതിയാകുന്ന അവസ്ഥയിലേക്കു പോവുകയാണ്. എന്റെ പിന്നാലെയാണ് പൊലീസ്. ഇന്നലെ രാത്രി രണ്ടു മണിക്കാണ് ഞാൻ കിടക്കുന്നത്. രാത്രി താഴെ റോഡ് സൈഡിൽനിന്ന് ഒരു ശബ്ദം കേട്ടു. ഞാൻ ജനൽ തുറന്നു താഴേക്കു നോക്കുമ്പോൾ രണ്ടുപേർ അവിടെ നിൽക്കുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ വീടിന്റെ പിന്നിലൂടെ വന്നു നോക്കുമ്പോൾ രണ്ട് പൊലീസുകാരാണ്''-അന്‍വര്‍ പറഞ്ഞു.

''ഞാന്‍ വീട്ടിലെ മുറിയിലിരുന്ന് ഫോണില്‍ സംസാരിച്ചത് അവര്‍ കേട്ടോ എന്നറിയില്ല. എടവണ്ണ പഞ്ചായത്തില്‍ ഗേറ്റ് അടക്കാത്ത വീടാണ് എന്റെ വീട്. പത്തമ്പത് വര്‍ഷമായി ഗേറ്റ് അടക്കാറേ ഇല്ല. ഒരു പൊതുസ്ഥലം പോലെ കിടക്കുന്ന വീടാണ്. വീടിന് ചുറ്റും എപ്പോഴും ആളുകള്‍ക്ക് വരാം നടക്കാം, ഒരു നിയന്ത്രണവുമില്ല.

മഞ്ചേരിയില്‍ പത്രസമ്മേളനം നടത്താന്‍ വന്ന സ്ഥലത്തും പൊലീസ് വന്നിട്ടുണ്ട്. അതും രാത്രിയിലാണ്. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുന്‍പ് ജനങ്ങളോട് ഈ കാര്യങ്ങള്‍ പറയണമല്ലോ''-അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

Advertisment