മലപ്പുറം: ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വ്യക്തമാക്കി.
അന്‍വറിന്റെ അടുത്ത നീക്കമെന്താണെന്ന് വ്യക്തമല്ല. പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകുമോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല.
'ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്ത് അയച്ചത്. ഭാവി പരിപാടികള്‍ അവിടെ വച്ച് തീരുമാനിക്കും'-അന്‍വര്‍ പറഞ്ഞു.