മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ രാഷ്ട്രീയ വിശദീകരണയോഗം നിലമ്പൂരിലെ ചന്തക്കുന്നില്‍ ആരംഭിച്ചു. ആയിരക്കണക്കിന് പേരാണ് പരിപാടിയുടെ ഭാഗമായത്. വഴിക്കടവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.
പ്രകടനത്തോടെയാണ് അന്‍വര്‍ യോഗസ്ഥലത്ത് എത്തിയത്. ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായി അൻവറിനെ പ്രവർത്തകർ വരവേറ്റു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഒരു ടിവി മോണിറ്ററും സ്റ്റേജിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്. അന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമോ എന്നതടക്കം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.