Advertisment

ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു, കൂടിക്കാഴ്ച അഞ്ചുമിനിറ്റ് മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്, എന്നാല്‍  37 മിനിറ്റ് കൂടിക്കാഴ്ച നീണ്ടിരുന്നു, മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്ന് അന്‍വര്‍, സ്വര്‍ണ്ണം പൊട്ടിക്കലില്‍ പൊലീസ്-കസ്റ്റംസ് ഒത്തുകളിയെന്നും ആരോപണം

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഹൃദയത്തില്‍ വാപ്പ തന്നെയായിരുന്നുവെന്ന് പി.വി. അന്‍വര്‍

New Update
pv anvar pinarai vijayan

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഹൃദയത്തില്‍ വാപ്പ തന്നെയായിരുന്നുവെന്ന് പി.വി. അന്‍വര്‍. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഉയർത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ താന്‍ തടുത്തു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ തള്ളിക്കളയിലെന്നും നിലമ്പൂരില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ അന്‍വര്‍ പറഞ്ഞു.

Advertisment

വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ 37 മിനിറ്റ് കൂടിക്കാഴ്ച നീണ്ടിരുന്നു. എല്ലാം അദ്ദേഹം വായിച്ചുനോക്കിയെന്നും അന്‍വര്‍ വ്യക്തമാക്കി.

പൊലീസുകാരിൽ 25 ശതമാനം പൂർണമായും ക്രിമിനലുകളാണ്. വിമാനത്താവളം വഴി വരുന്ന സ്വർണം അടിച്ചുമാറ്റുന്നു.   സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ലെന്ന് അന്‍വര്‍ ആരോപിച്ചു.

 

Advertisment