Advertisment

'നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്'-കൊലവിളി മുദ്രാവാക്യത്തിന് അന്‍വറിന്റെ മറുപടി; പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും അന്‍വര്‍

സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ

New Update
pv anvar

നിലമ്പൂർ:  സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. കാല്‍ വെട്ടിക്കൊണ്ടുപോയാല്‍ വീല്‍ചെയറില്‍ വരുമെന്നും, പിന്തിരിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

Advertisment

'എന്നെ എം.എൽ.എ. ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാൻ മറക്കില്ല. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്'- പി.വി. അൻവർ പറഞ്ഞു.

പുതിയ പാർട്ടി രൂപീകരിക്കില്ല

പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും നിലമ്പൂരിലെ രാഷ്ട്രീയവിശദീകരണയോഗത്തില്‍ അന്‍വര്‍ വ്യക്തമാക്കി. ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകുമെന്നാണ് അന്‍വറിന്റെ വിശദീകരണം.

Advertisment