മലപ്പുറം: കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ നാളെയും മറ്റന്നാളും തീരുമാനിച്ച നടത്താൻ തീരുമാനിച്ച രാഷ്ട്രീയവിശദീകരണയോഗങ്ങള്‍ നീട്ടിവയ്ക്കുന്നുവെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.
''നാളെ വൈകുന്നേരം അരീക്കോടും, മറ്റന്നാള്‍ മഞ്ചേരിയിലും രാഷ്ട്രീയവിശദീകരണയോഗം നടത്താന്‍ തീരുമാനിച്ചിരുന്നു. തൊണ്ടവേദന കൂടിയതിനാല്‍ രണ്ട് ദിവസം വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അതുകൊണ്ട് രണ്ട് പരിപാടികളും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നു''-അന്‍വര്‍ പറഞ്ഞു.