/sathyam/media/media_files/2025/05/31/DlqUqRIfsBKT1CBgNcUM.jpg)
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അന്‍വര്‍. യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്. വര്‍ഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും അന്‍വര്‍ പറഞ്ഞു.
കൂടാതെ പിണറായിയെ മൂന്നാമതും അധികാരത്തില്‍ എത്താന്‍ സഹായിക്കുന്നത് ബിജെപിയിലെ പ്രബല വിഭാഗം എന്നും അന്‍വര്‍ ആരോപിച്ചു.
അതുപോലെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി നടപ്പാക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായത്. കോണ്‍ഗ്രസിന്റെ അടിവേര് വെട്ടാന്‍ പിണറായിയെ ഉപയോഗിക്കുകയാണ്.
തിരുവനന്തപുരത്ത് ബിഹാര്‍ മോഡല്‍ വോട്ട് വെട്ടിനിരത്തല്‍ ആണ് നടക്കുന്നത്. ബീമാപള്ളി ഡിവിഷനില്‍ നിന്ന് 17000 വോട്ടുകള്‍ വെട്ടി എന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.