രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ മറ്റ് വ്യക്തികൾക്ക് ഇത് പ്രശ്നമേ അല്ല. ആരും തിരിഞ്ഞുപോലും നോക്കില്ല. ജയിലിനുള്ളിൽ രാഹുലിന്റെ നിരാഹാര സമരത്തിൽ മന്ത്രി വി.ശിവൻകുട്ടി

റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ നിരാഹാരസമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു

New Update
sibvan

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 

Advertisment

രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്‌നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

sivankutty

 രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.

 മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ? ഇരയെ തകര്‍ക്കുന്ന കാപാലികനാണ് രാഹുല്‍ ഈശ്വര്‍. 

റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ നിരാഹാരസമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

'ജയിലിലേക്ക് കൊണ്ടുപോയ സമയത്ത് ജ്യൂസും ഭക്ഷണവും വാങ്ങിക്കൊടുത്തിരുന്നു. അത് അദ്ദേഹം കഴിച്ചില്ല. നിരാഹാരവുമായി മുന്നോട്ടുപോവുകയാണ്.

ശബരിമല വിഷയത്തിലും അങ്ങനെ തന്നെയായിരുന്നു' എന്നാണ് ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

Advertisment