രാഹുല്‍ വയനാട്ടിലേക്ക്; ഏപ്രില്‍ മൂന്നിന് മണ്ഡലത്തിലെത്തും; ആദ്യം നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം, പിന്നാലെ റോഡ് ഷോ

ഏപ്രില്‍ മൂന്നിന് 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുൽ ഗാന്ധി പത്രിക നല്‍കുക. തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പിന്നീട് രാഹുല്‍ വയനാട്ടിലെത്തുക.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
rahul gandhi telengana

ന്യൂഡല്‍ഹി: വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തിലെത്തും. അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് റോഡ് ഷോയും നടത്തും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും. എൽഡിഎഫിനായി ആനി രാജയും ബിജെപിക്കായി കെ. സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്. 

Advertisment

ഏപ്രില്‍ മൂന്നിന് 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുൽ ഗാന്ധി പത്രിക നല്‍കുക. തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പിന്നീട് രാഹുല്‍ വയനാട്ടിലെത്തുക.