കുത്തിത്തിരുപ്പ് സ്‌പെഷ്യലിസ്റ്റ് 'കേരള മുത്തയ്യ' ! മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

മന്ത്രി മുഹമ്മദ് റിയാസിനെ, ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തിൽ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരനെ’ന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിശേഷിപ്പിച്ചത്

New Update
Muhammad Riyas Rahul Mamkootathil

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പാർലമെന്റിൽ പറഞ്ഞതിനാണോ ടി.എൻ. പ്രതാപനു കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്നു ചോദിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. മന്ത്രി മുഹമ്മദ് റിയാസിനെ, ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തിൽ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരനെ’ന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.

രാഹുലിന്റെ കുറിപ്പ്:

Advertisment

ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെ മിനിമം കേരള മുത്തയ്യയാകാം.

അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന്  കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് 'കേരള മുത്തയ്യ '  പറഞ്ഞ  ടി.എൻ. പ്രതാപനെ കേരളത്തിലെ കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വം ഏല്പ്പിച്ചു.

ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത 'ഇൻ ലോ വിജയൻ സാറിനോട്' ആ CAA- NRC പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയു കേരള മുത്തയ്യെ….

Advertisment