പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പിലാണെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു.
സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാലക്കാട് കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് ഡിസിസി അയച്ച കത്ത് പുറത്തുവന്നതില്‍ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് സുധാകരന്‍ വ്യക്തമാക്കി.