/sathyam/media/media_files/Bh24UTkNIrd2Zjr1vaoT.jpg)
കൊച്ചി: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും ആശ്വാസം.
ആദ്യത്തെ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴുവരെ നീട്ടി.
യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരി​ഗണിച്ചത്.
ജസ്റ്റീസ് കെ. ബാബു ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്.
അറസ്റ്റ് വിലക്ക് ഇന്നു വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇനി പരി​ഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.
മുൻകൂർ ജാമ്യാപേക്ഷ പ​രി​ഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിന്‍റെ അറസ്റ്റ് താത്കാലികമായി വിലക്കിയത്.
പ​രാ​തി​ക്കാ​രി​യു​മാ​യി ത​നി​ക്ക് ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം.
എ​ന്നാ​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​ത്തി​നും എം​എ​ൽ​എ മു​തി​ർ​ന്നു​വെ​ന്നും ഇ​തി​ന് മ​തി​യാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ട്. കേ​സ് ഡ​യ​റി​യും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us