നേതാക്കളെ ഉയർത്തിക്കൊണ്ടു വരുമ്പേൾ ഇനി കരുതൽ വേണം. റീൽസിലെ പ്രകടനം മാത്രം കണ്ടു നേതാവാക്കിയാൽ രാഹുലിനെ പോലെ ഉള്ളവർ സമൂഹത്തിൽ ഉയർന്നു വരും. രാഹുലിൻ്റെ പതനം രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പാഠം.

പതിവ് കോണ്‍ഗ്രസ്, യു.ഡി.എഫ് ചാനല്‍ ചര്‍ച്ചാ മുഖങ്ങളെ കാണാതിരുന്ന ഒരു ഘട്ടത്തില്‍ മിക്ക ചാനലിലും യു.ഡി.എഫിനായി വാദിക്കാന്‍ യൂത്ത് കോൺഗ്രസ് പ്രതിനിധിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍

New Update
rahul mankoottathil-4

കോട്ടയം: 2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പിണറായിയും എല്‍.ഡി.എഫും വീണ്ടും അധികാരത്തില്‍ എത്തി. 

Advertisment

പതിവ് കോണ്‍ഗ്രസ്, യു.ഡി.എഫ് ചാനല്‍ ചര്‍ച്ചാ മുഖങ്ങളെ കാണാതിരുന്ന ഒരു ഘട്ടത്തില്‍ മിക്ക ചാനലിലും  യു.ഡി.എഫിനായി വാദിക്കാന്‍ യൂത്ത് കോൺഗ്രസ് പ്രതിനിധിയായിരുന്നു  രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുലിൻ്റെ  കുറിക്കു കൊള്ളുന്ന മറുപടിയും കടന്നാക്രമണങ്ങളും അന്ന് കോൺഗ്രസിൻ്റെ മനോവീര്യം ഉയർത്തി. 

കെ. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി എത്തിയപ്പോള്‍ ആദ്യത്തെ ഒരു വാര്‍ത്ത സമ്മേളനത്തില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേര് പരാമര്‍ശിച്ചതാണ്. 'ആ ചര്‍ച്ചയ്ക്കൊക്കെ പോകുന്ന പയ്യനുണ്ടല്ലോ, രാഹുല്‍.. അവരുടെ അഡ്രസ് ഇല്ല' എന്നാണ് പറഞ്ഞത്. 

rahul mankoottathil-5

അത് പിന്നീട് എതിരാളികള്‍ ട്രോളാന്‍ ഉപയോഗിച്ചെങ്കിലും രാഹുല്‍ നേതൃത്വത്തിലേക്ക് വരുന്നതിന്‍റെ സൂചനയായിരുന്നു അത്.

സോഷ്യൽ മീഡിയയിൽ രാഹുലിന് വലിയ പിന്തുണ കോൺഗ്രസിൽ നിന്നും ലഭിച്ചു.

പി.ആർ ഇമേജിലൂടെ നേതാക്കളുടെ ഇഷ്ടം പിടിച്ചുപറ്റാൻ രാഹുലിന് സാധിച്ചു. ഇക്കാലത്താണ് ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടം കൂട്ടുകെട്ട് രൂപപ്പെട്ടുന്നത്. 
 
അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ അടുത്ത അനുയായി ആയാണ് രാഹുല്‍ പിന്നീട് കാണപ്പെട്ടത്.

rahul mankoottathil shafi parambil

 അടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഗ്രൂപ്പ് സമവാക്യത്തില്‍ സ്വപ്നം കണ്ട പലരും ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഇവരുടെ എല്ലാം സ്വപ്നങ്ങള്‍ മായിച്ചാണ് തെരഞ്ഞെടുപ്പിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായത്.

പിന്നീട് കോൺഗ്രസിൻ്റെ യുവനിരയെ നയിക്കുന്ന തരത്തിൽ രാഹുൽ  ഷാഫി കോംബോ മാറി.  

ഈ കാലഘട്ടത്തിൽ തന്നെ രാഹുലിൻ്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് കോൺഗ്രസിൻ്റെ വനിതാ നേതാക്കൾ വെളിപ്പെടുത്തിയത്. 

shafi parambil rahul mankoottathil-2

എന്നാൽ, എതിർപ്പുകളെ മറികടന്ന് രാഹുൽ മുന്നേറി. രാഹുൽ ഷാഫി ടീമിൻ്റെ റീലുകൾ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു.

അപ്പോഴും താഴെ തട്ടിൽ പ്രവർത്തനം നടക്കുന്നില്ലെന്ന വിമർശനം നേതാക്കളും സൗകര്യപൂർവ്വം മറന്നു. 

പാലക്കാട് ഷാഫിക്ക് പകരമായി രാഹുൽ  മണ്ഡലത്തിൽ എത്തിയപ്പോൾ യു.ഡി.എഫ്. നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു രാഹുലിൻ്റേത്. 

rahul mankoottathil

2016-ൽ ഷാഫി പറമ്പിൽ നേടിയ 17,483 വോട്ടിന്റെ റെക്കോർഡ് മറികടന്നു. ആകെ പോൾ ചെയ്ത 1.38 ലക്ഷം വോട്ടിൽ 58,389 വോട്ട് നേടിയ രാഹുൽ 18,840 വോട്ടുകൾക്കാണ് വിജയിച്ചത്.

  ഇതോടെ പാർട്ടിയിൽ എതിരഭിപ്രായം ഇല്ലാത്ത നേതാവായി രാഹുൽ മാറി. ഇക്കാലത്ത് വയനാട് ഫണ്ട് ശേഖരണം സംബന്ധിച്ച് രാഹുലിനെതിരെ ആരോപണം  ഉയർന്നപ്പോഴും കോൺഗ്രസ് നേതാക്കൾ സംരക്ഷിച്ചു. 

congress

പക്ഷേ, ഏതാനും മാസം മുന്‍പ് ഇടത് സര്‍ക്കിളുകളിലും കഴിഞ്ഞ ദിവസം മുതല്‍ റിനി എന്ന കോണ്‍ഗ്രസ് അനുഭാവിയായ നടിയുടെയും വെളിപ്പെടുത്തലുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാഷ്ട്രീയ ഇമ്യൂണിറ്റിയെ തകര്‍ത്തുവെന്ന് പറയാം. 

 ഒരു അഭ്യൂഹം പോലെ പടര്‍ന്ന ചില ഗോസിപ്പുകളെ 'ഹൂ കെയേഴ്സ്' എന്ന് പറഞ്ഞ് തള്ളിയ രാഹുലിന് ആ വാക്കുകളില്‍ തന്നെ തിരിച്ചടി ലഭിച്ചു.

അതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും അടൂരില്‍ നിന്നും പോയി പാലക്കാട് ജയിച്ച യുവ എംഎല്‍എയ്ക്ക് നഷ്ടമാകുന്നു.

rahul mankoottathil-9

 രാജിവയ്ക്കുമ്പോഴും, പാര്‍ട്ടി നേതൃത്വം ചോദിച്ച് വാങ്ങിയ രാജിയെ സ്വയം പ്രതിരോധിച്ച് ആത്മവിശ്വസത്തോടെയാണ് രാഹുല്‍ നിന്നത്.

വീണ്ടും സജീവമാകുന്ന ഘട്ടത്തിലാണ്  പരാതിയുമായി അതിജീവിത എത്തിയത്. ഇതോടെ ഒളിവിൽ പോയ രാഹുൽ  ഇപ്പോഴും പിടി നൽകിയിട്ടില്ല. 

മുൻകൂർ ജാമ്യം കോടതി നിഷേധിച്ചതോടെ കോൺഗ്രസ് പാർട്ടിയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

rahul mankoottathil-7

രാഹുലിൻ്റെ പതനം തെളിയിക്കുന്നത് യുവ നേതാക്കളെ തെരഞ്ഞെടുത്ത് വളർത്തി കൊണ്ടു വരുമ്പോൾ അവരുടെ സ്വഭാവ സവിശേഷതകൾ കൂടി പരിഗണിച്ചാവണമെന്നാണ്. ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നു രാഹുലിൻ്റെ പുറത്താകൽ നേതാക്കളെ ഓർമ്മിപ്പിക്കുന്നു.

Advertisment