ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടിയ്ക്കാൻ സഹായിക്കും .പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് ഗോവിന്ദൻ കാണിച്ചു തരണം, എം.വി ​ഗോവിന്ദന് മറുപടി നൽകി  കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോണ്‍ഗ്രസ് സഹായമുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണം

New Update
sunny joseph-2

കോഴിക്കോട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടിയ്ക്കാൻ സഹായിക്കുമെന്നും ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് ഗോവിന്ദൻ കാണിച്ചു തരട്ടെയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

Advertisment

എംഎൽഎ സ്ഥാനത്തുനിന്നും രാഹുലിന്‍റെ രാജി ആവശ്യപ്പെടില്ല.  അത്തരം കീഴ്‌വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

rahul mankoottathil

രാഹുൽ എവിടെയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തന്‍റെ പോക്കറ്റിലുണ്ടെന്നാണ് സണ്ണി ജോസഫ് മറുപടി നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോണ്‍ഗ്രസ് സഹായമുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണം.

M V GOVINDAN

 കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു ദിവസം പോലും ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ ഒരു വിഭാഗം നല്ലതുപോലെ രാഹുലിന് സംരക്ഷണം നൽകുന്നുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Advertisment