Advertisment

പൊള്ളുന്ന ചൂട്, മഴപ്രവചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനം ! ഏപ്രില്‍ നാല് വരെയുള്ള സാധ്യതകള്‍ എങ്ങനെ ? അറിയാം

തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മാര്‍ച്ച് 31ന് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഏപ്രില്‍ നാല് വരെ നേരിയ മഴയ്ക്ക് പോലും സാധ്യതയില്ലാത്തത്.

New Update
rain3

തിരുവനന്തപുരം: കനത്ത് ചൂടില്‍ നട്ടം തിരിയുകയാണ് ജനം. അതുകൊണ്ട് തന്നെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓരോ ദിവസവും പുറപ്പെടുവിക്കുന്ന മഴ മുന്നറിയിപ്പിന് കാത്തിരിക്കുന്നവരും ഏറെ. പൊള്ളുന്ന ചൂടിനെ ശമിപ്പിക്കാന്‍ ഉടന്‍ മഴ എത്തുമെന്ന കാത്തിരിപ്പ് തുടരുമ്പോഴും, പെയ്യുന്നതാകട്ടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രവും. ഏപ്രില്‍ നാല് വരെയുള്ള മഴ സാധ്യത ഇങ്ങനെ: (മാര്‍ച്ച് 31ന് വൈകുന്നേരം നാല് മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം)

Advertisment

മാര്‍ച്ച് 31ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് നേരിയ മഴസാധ്യതയുള്ളത്.

ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴ പെയ്‌തേക്കാം. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഏപ്രില്‍ രണ്ടിന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രില്‍ മൂന്നിന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നേരിയ മഴ പെയ്‌തേക്കാമെന്നാണ് പ്രവചനം. 

ഏപ്രില്‍ നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മാര്‍ച്ച് 31ന് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഏപ്രില്‍ നാല് വരെ നേരിയ മഴയ്ക്ക് പോലും സാധ്യതയില്ലാത്തത്.

 

Advertisment