ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/2025/06/12/eNMDXTbS6U0dtAak6LWT.webp)
പത്തനംതിട്ട: മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടക്കം.. മക്കള്‍ക്കൊപ്പം ഇനി നാട്ടിലുണ്ടാകുമെന്ന് വാക്കു പറഞ്ഞാണ് യുകെയില്‍ നഴ്‌സായ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായര്‍ വീട്ടില്‍ നിന്നിറങ്ങിയത്.
Advertisment
അവധിക്ക് നാട്ടിലെത്തിയപ്പോൾ രജിത ഒരു പരിപാടിയിൽ പാട്ടുപാടുന്ന വീഡിയോ ഏവരുടേയും കണ്ണ് നനയിപ്പിക്കുന്നതാണ്.
ഏറെ സന്തോഷത്തോടെ കുടുംബത്തോടൊപ്പം ചിലവിട്ട നിമിഷങ്ങൾ വേദനയോടെ ഒർക്കുകയാണ് നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും.
രണ്ട് മാസം മുമ്പാണ് രജിതയുടെ പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. ഗൃഹപ്രവേശന ചടങ്ങുനടത്താനായുള്ള കാത്തിരിപ്പിലായിരുന്നു അമ്മയും രഞ്ജിതയും തന്റെ രണ്ട് മക്കളുമടങ്ങിയ കുടുംബം.
എന്നാൽ എല്ലാ സ്വപ്നങ്ങളും തകർക്കുന്നതായിരുന്നു അഹമ്മദാബാദിലെ ആ വിമാനയാത്രയെന്ന് രജിതയും അറിഞ്ഞിരുന്നില്ല.