ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/du2zy2AKZINqKLA6GHzk.jpg)
തിരുവനന്തപുരം: ഇടതുമുന്നണിയിലെ രാജ്യസഭാ സീറ്റ് തര്‍ക്കത്തിന് രമ്യമായ പരിഹാരം. രണ്ട് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എമ്മും, സിപിഐയും മത്സരിക്കും. ഇരുപാര്‍ട്ടികളും രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.
Advertisment
ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്.ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയാകും. സിപിഐ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉടന്‍ വ്യക്തമാകും. അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ ആര്‍ജെഡി പ്രതിഷേധം അറിയിച്ചു.