/sathyam/media/media_files/2025/12/09/ramesh-pisharadi-2025-12-09-17-15-49.jpg)
കാരിക്കോട് ശ്രീ സരസ്വതി വിദ്യാ മന്ദിര്‍ സ്‌കൂളില്‍ വോട്ടു ചെയ്തതിനു ശേഷം രമേഷ് പിഷാരടി മാധ്യമങ്ങളോട് സംസാരിക്കുന്നു
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വേട്ടയാടപ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം അതു തെളിയിക്കട്ടെയെന്നു നടന്‍ രമേഷ് പിഷാരടി. വോട്ട് ചെയ്യാന്‍ എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടന്‍.
ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്കു തോന്നിയിട്ടില്ലെന്നും, അതു തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
കാരിക്കോട് ശ്രീ സരസ്വതി വിദ്യാ മന്ദിര്‍ സ്‌കൂളില്‍ വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലപ്പോഴൊക്കെ എല്ലാവര്‍ക്കും സ്വാഗതമായ, എല്ലാവരും അംഗീകരിക്കുന്ന വിധികള്‍ ഉണ്ടാകാറില്ലെന്നും പിഷാരടി പറഞ്ഞു.
മുളക്കുളം പഞ്ചായത്തിലെ 18-ാം വാര്‍ഡിലാണു പിഷാരടിക്കും കുടുംബത്തിനും വോട്ട്. ഭാര്യ സൗമ്യയോടും മകനോടും ഒപ്പമാണു പിഷാരടി എത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ സുബിന്‍ മാത്യുവും സുരേഷ് വട്ടക്കാടനും ഒപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us