/sathyam/media/media_files/2026/03/02/ramesh-pisharody-act-2026-03-02-10-01-38.webp)
കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളാ​തെ സി​നി​മാ-​ടെ​ലി​വി​ഷ​ൻ താ​രം ര​മേ​ഷ് പി​ഷാ​ര​ടി.
പാ​ല​ക്കാ​ട്ട് മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റി​ല്ലെ​ങ്കി​ൽ യാ​തൊ​രു പ​രാ​തി​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ഷാ​ര​ടി.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ലും ഒ​ക്കെ ത​ന്‍റെ പേ​ര് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്നു.
കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഭ​ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന സ​മ​യ​ത്തും താ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ​തി​ലു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​മാ​യി​രി​ക്കും അ​ത്.
ഇ​തു​വ​രെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നേ​തൃ​ത്വ​ത്തെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​മി​ല്ല. മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചാ​ൽ അ​നു​സ​രി​ക്കു​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി.
പാ​ല​ക്കാ​ട്ട് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പേ​രി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.
സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ചാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന പി​ഷാ​ര​ടി​യു​ടെ പ്ര​തി​ക​ര​ണം കൂ​ടി വ​ന്ന​തോ​ടെ പാ​ല​ക്കാ​ട്ട് അ​ദ്ദേ​ഹം സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി.
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട്ട് കോ​ൺ​ഗ്ര​സ് പു​തി​യ ആ​ളെ തേ​ടു​ന്ന​ത്. കെ. ​മു​ര​ളീ​ധ​ര​ൻ, മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളൊ​ക്കെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ പി​ഷാ​ര​ടി​യു​ടെ പേ​രി​ലാ​ണ് പാ​ർ​ട്ടി എ​ത്തി നി​ൽ​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us