Advertisment

''അയല പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട്, കൊടം‌പുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട്...''; മീൻ മാർക്കറ്റിൽ തൊഴിലാളികളോടോപ്പം പാട്ടുംപാടി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം-വീഡിയോ

മീന്‍ മാര്‍ക്കറ്റിലെത്തിയ രമ്യ തൊഴിലാളികള്‍ക്കൊപ്പം പാട്ടു പാടുന്നതിന്റെ വീഡിയോ വൈറലാണ്. ''അയല പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട് കൊടം‌പുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട്...'' എന്ന് തുടങ്ങുന്ന ഗാനമാണ് രമ്യ ആലപിച്ചത്.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
Ramya Haridas

പാലക്കാട്: സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമെന്ന് കരുതിയ ആലത്തൂരില്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് രമ്യ ഹരിദാസ് ശ്രദ്ധേയയായത്.  സിറ്റിംഗ് എംപിയായിരുന്ന പി.കെ. ബിജുവിനെ 1,58,968 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രമ്യ പരാജയപ്പെടുത്തിയത്.

Advertisment

ഇത്തവണ മണ്ഡലം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. പാര്‍ട്ടിയിലെ ജനകീയ മുഖമായ മന്ത്രി കെ. രാധാകൃഷ്ണനെയാണ് സിപിഎം ഇത്തവണ ആലത്തൂരില്‍ മത്സരിപ്പിക്കുന്നത്. എന്നാല്‍ 2019ലെ വിജയം രമ്യയിലൂടെ ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കാനായി ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് രമ്യ. 

ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മീന്‍ മാര്‍ക്കറ്റിലെത്തിയ രമ്യ തൊഴിലാളികള്‍ക്കൊപ്പം പാട്ടു പാടുന്നതിന്റെ വീഡിയോ വൈറലാണ്. ''അയല പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട് കൊടം‌പുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട്...'' എന്ന് തുടങ്ങുന്ന ഗാനമാണ് രമ്യ ആലപിച്ചത്. ഈ വീഡിയോ പങ്കുവച്ച് കൊണ്ട് രമ്യ സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ:

കുന്നംകുളം തുറക്കുളം മീൻ മാർകറ്റിൽ....കുന്നംകുളത്തിന്റെ ഒരു ദിവസം തുടങ്ങുന്നത് തുറക്കുളം മാർകറ്റിൽ ആയിരങ്ങളാണ് അവിടെ...

Posted by Ramya Haridas on Monday, March 25, 2024

''കുന്നംകുളം തുറക്കുളം മീൻ മാർകറ്റിൽ....കുന്നംകുളത്തിന്റെ ഒരു ദിവസം തുടങ്ങുന്നത് തുറക്കുളം മാർകറ്റിൽ ആയിരങ്ങളാണ് അവിടെ തൊഴിൽ മേഖലയിൽ ഉള്ളത്.... സാധാരണ മീൻ കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ ഏറ്റവും പ്രിയപ്പെട്ട തൊഴിലാളികൾ.... എന്നിവർക്കൊപ്പം അവരുടെ ഉത്സാഹത്തിൽ ഉന്മേഷവതിയായി എനിക്കും പങ്കുചേരാൻ ആയി..കുന്നംകുളത്തിനൊപ്പം കൂടെ ഉണ്ടെന്ന സത്യം ഇവിടെ പങ്കുവക്കുന്നു...  ''

Advertisment