New Update
/sathyam/media/media_files/2024/11/05/WgRO3nytkcMYsc1pxzUI.jpg)
കോഴിക്കോട്: കേരളത്തിൽ നിന്നുള്ള ബിജെപിയുടെ കേന്ദ്ര മന്ത്രിമാർക്കെതിരേ വിമര്‍ശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. റനീഷ്. കേരളത്തിൽനിന്ന് പാർട്ടിയുടെ പേരിൽ മന്ത്രി പദവിയിലെത്തിയവരിൽ പലരും പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുകപോലും ചെയ്യാറില്ലെന്നാണ് വിമര്‍ശനം.
Advertisment
ജോർജ്ജ് കുര്യനും സുരേഷ് ഗോപിയുമാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ. ഇവർക്കെതിരെയാണ് പേരെടുത്ത് പറയാതെയുള്ള വിമർശനം. ഒരുപാടുപേര്‍ ജീവിതം നല്‍കിയതുകൊണ്ടാണ് സൗകര്യങ്ങള്‍ ആസ്വദിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിച്ചു. പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.