‘റെജി ലൂക്കോസ് പാർട്ടി അംഗമല്ല, ചാനൽ ചർച്ച കൊണ്ടും, മാധ്യമങ്ങളുടെ പിന്തുണകൊണ്ടുമല്ല സിപിഎം കേരളത്തിൽ പ്രവർത്തിക്കുന്നത്’; മന്ത്രി വി ശിവൻകുട്ടി

റെജി ലൂക്കോസ് പാർട്ടി അംഗമല്ല. ചാനൽ ചർച്ച കൊണ്ടലല്ലോ സിപിഎം കേരളത്തിൽ പ്രവർത്തിക്കുന്നത്

New Update
sivankutty

തിരുവനന്തപുരം: റെജി ലൂക്കോസ് ബിജെപിയിൽ ചേർന്ന വിഷയം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.

Advertisment

പാർട്ടിയുടെ ലോക്കൽ, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാർ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാർട്ടി അംഗമല്ല.

ചാനൽ ചർച്ച കൊണ്ടലല്ലോ സിപിഎം കേരളത്തിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമലല്ലോ എൽഡിഎഫ് വളർന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

എൽഡിഎഫിന് 110 സീറ്റുകളിൽ സമ്പൂർണ വിജയപ്രതീക്ഷയുണ്ടെന്നും നടക്കില്ലെന്ന് പ്രതീക്ഷിച്ച പലകാര്യങ്ങളും സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 കേരളത്തിലെ ജനങ്ങളെ കേന്ദ്രം ഏൽപ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അറിയിക്കാതെ എല്ലാ കാര്യങ്ങളും നടത്തിയിട്ടുണ്ട്.

 ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല. പ്രകടനപത്രികയിൽ ജനങ്ങളോട് മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment